Connect with us

National

സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എം പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭയില്‍ ബഹളം വെച്ചതിന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത ഏഴ് കോണ്‍ഗ്രസ് എം പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി ജെ പി സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്ത് നല്‍കി. ഇക്കാര്യം സമിതി രൂപവത്ക്കരിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹന്നാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോര്‍, ഗുര്‍ജിത് സിംഗ് എന്നിവരെയാണ് ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖി ഈ സമ്മേളനകാലം കഴിയുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ച് വലിച്ചുകീറി എന്നതായിരുന്നു കുറ്റം.

 

 

---- facebook comment plugin here -----

Latest