National
സാമൂഹിക മാധ്യമങ്ങളല്ല, മോദി ഉപേക്ഷിക്കേണ്ടത് വെറുപ്പ്; പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി |സമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചേക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമങ്ങളല്ല, വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുമെന്ന മോദിയുടെ ട്വീറ്റ് പങ്കുവച്ചാണ് രാഹുലിന്റെ പരാമര്‍ശം.
Give up hatred, not social media accounts. pic.twitter.com/HDymHw2VrB
— Rahul Gandhi (@RahulGandhi) March 2, 2020
തിങ്കളാഴ്ച രാത്രി 8.56നാണ് താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി നരേന്ദ്ര മോദി അറിയിച്ചത്. ഞായറാഴ്ച അന്തിമ തീരുമാനം അറിയിക്കുമെന്നും മോദി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
---- facebook comment plugin here -----