Connect with us

Gulf

കൊറോണ: ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇരു ഹറമുകളിലേക്കും വിലക്ക്

Published

|

Last Updated

മക്ക/ മദീന | ജിസിസി രാജ്യങ്ങളില്‍ കൊറോണ വൈറസ് (കോവിഡ്-19) കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മസ്ജിദുല്‍ ഹറമിലേക്കും പ്രവാചക നഗരിയായ മദീനയിലേക്കും പ്രവേശനം താല്‍ക്കാലികമായി വിലക്കിയതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈന്‍, യു.എ .ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് “കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

Latest