Connect with us

Gulf

ചൈന -ഇറാന്‍ -രക്ഷിണ കൊറിയ പൗരന്മാര്‍ക്ക് ജോര്‍ദാനിലേക്ക് പ്രവേശന നിരോധനം

Published

|

Last Updated

അമ്മാന്‍ | കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജോര്‍ദാനിലേക്ക് മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെട്ടുത്തി. ചൈന, ഇറാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താത്കാലിക നിരോധനം.

ചൈനയിലും , കൊറിയയിലും , ഇറാനിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ജോര്‍ദാന്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊതുജനാരോഗ്യവും സുരക്ഷയും നിലനിര്‍ത്തുന്നതിനും കൊറോണ ബാധ രാജ്യത്തേക്ക് പടരാനുള്ള സാധ്യത തടയുന്നതിനുമാണ് തീരുമാനമെന്ന് ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.