Connect with us

Kerala

വി എസിനെ പിണറായി സന്ദര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന വി സ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഇന്ന് ഉച്ചയോടെയാണ് പിണറായി കവടിയാറിലെ വി എസിന്റെ വീട്ടിലെത്തിയത്. പത്തു മിനുട്ടോളം മുഖ്യമന്ത്രി വി എസിന്റെ മുറിയില്‍ ചെലവഴിച്ചു.

വി എസിന്റെ മകന്‍ അരുണ്‍ കുമാറിനോട് പിതാവിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പിണറായി മടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വി എസിനെ സന്ദര്‍ശിച്ചിരുന്നു.

---- facebook comment plugin here -----

Latest