Connect with us

National

ഹരിയാനയില്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് പേര്‍ യുവതിയെ പീഡിപ്പിച്ചു

Published

|

Last Updated

ചണ്ഡിഗഢ് | ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ ദേശീയ പാതക്ക് സമീപം രണ്ട് പേര്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. പഞ്ചാബ് ലുധിയാന സ്വദേശിനിയായ 19 വയസുകാരിയാണ് പീഡനത്തിനിരയായത്. ഇവരുടെ പരാതിയില്‍ കര്‍നാലിലെ വഴിയോര കച്ചവടക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പാനിപത്തില്‍ ഭര്‍ത്താവിനൊപ്പം കര്‍നാലിലേക്ക് ബസിലെത്തുകയായിരുന്നു യുവതി. കന്‍നാലിലെ ദേശീയ പാതയില്‍ ടോള്‍ പ്ലാസക്ക് സമീപമാണ് ഇവര്‍ ബസ് ഇറങ്ങിയത്. തുടര്‍ന്ന് ഭര്‍ത്താവ് ചായ കുടിക്കാനും യുവതി സമീപത്തെ ശുചിമുറിയിലേക്കും പോയി. ഇതിനിടെയാണ് രണ്ടു പേര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ടോള്‍പ്ലാസയ്ക്ക് സമീപത്തെ ഒരു അണ്ടര്‍പാസിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിന് നേരെ കത്തിചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് രക്ഷപ്പെട്ടെത്തെിയ യുവതി ഭര്‍ത്താവിനൊപ്പമെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.