Connect with us

National

ജാമിഅയിലെ നരനായാട്ട്; പോലീസിനെ പ്രതിരോധത്തിലാക്കി വീണ്ടും വീഡിയോ ദൃശ്യങ്ങൾ

Published

|

Last Updated

ഡൽഹി | ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ നടന്ന പോലീസ് നരനായാട്ട് വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.  വിദ്യാർഥികളെ ലൈബ്രറിയിൽ വെച്ച് ക്രൂരമായി തല്ലിച്ചതക്കുന്ന സി സി ടി വി വീഡിയോ ദൃശ്യങ്ങളാണ്  ജാമിഅ കോർഡിനേഷൻ കമ്മിറ്റി പുറത്തുവിട്ടത്.

“ലജ്ജ തോന്നുന്നു ഡൽഹി പോലീസ്” എന്ന തലക്കെട്ടോടെയാണ് പഴയ റീഡിംഗ് ഹാളിലെ ഒന്നാം നിലയിലെ എം എ / എം ഫിൽ സെക്ഷനിൽ അരങ്ങേറിയ പോലീസ് ക്രൂരതയുടെ എക്സ്ക്ലൂസീവ് സി സി ടി വി ഫൂട്ടേജ് പുറത്തു വിട്ടിരിക്കുന്നത്.

പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന  വിദ്യാര്‍ഥികള്‍ക്ക് നേരെ ഡിസംബർ 15നാണ് പോലീസിന്റെ നരനായാട്ടുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് ആക്രമണമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  സംഭവ ദിവസം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർ ആക്രമണം അഴിച്ചുവിട്ടു എന്ന പേരിൽ പോലീസുകാർ തന്നെ ബസുകളടക്കമുള്ള വാഹനങ്ങൾ കത്തിക്കുകയും തല്ലി തകർക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ക്യാമ്പസിൽ അതിക്രമിച്ച് കയറി ഇത്തരത്തിൽ യാതൊരു വിധ അക്രമവും നടത്തിയിട്ടില്ലെന്നാണ് പോലീസ് ആവർത്തിച്ചിരുന്നത്.

Latest