Connect with us

Gulf

ജല സംരക്ഷണം: മാതൃകാ ബോധവത്ക്കരണവുമായി അബൂദബി മുറൂര്‍ ഇന്ത്യന്‍ സ്‌കൂള്‍

Published

|

Last Updated

അബൂദബി | ജല സംരക്ഷണ ബോധവത്ക്കരണവുമായി അബൂദബി മുറൂര്‍ ഇന്ത്യന്‍ സ്‌കൂള്‍. വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടക്കം ആറായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മനുഷ്യച്ചങ്ങലയൊരുക്കിയാണ് ലോകം അഭിമുഖീകരിക്കുന്ന ജല ദൗര്‍ബല്യമെന്ന വലിയ വിപത്തിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്. ഒരു തുള്ളിപോലും നഷ്ടപ്പെടുത്താതെ ജല സംരക്ഷണം നടത്തുകയെന്ന സന്ദേശമുയര്‍ത്തി നടന്ന പരിപാടിയില്‍ സ്വദേശികളും ഭാഗമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ ജല സംരക്ഷണ ബോധവത്ക്കരണ പദ്ധതികള്‍ സജീവമാണ്. വിവിധ സംഘടനകളുമായും വകുപ്പുകളുമായും സഹകരിച്ച് സ്‌കൂളിന് പുറത്തും അകത്തുമായി നിരവധി പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ജല സംരക്ഷണമെന്ന വലിയ ഉത്തരവാദിത്വത്തിന്റെ പ്രചാരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയതെന്ന് അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീരജ് ഭാര്‍ഗവ പറഞ്ഞു. അടുത്ത തലമുറക്ക് വേണ്ടി ഇന്ന് തന്നെ വെള്ളത്തിന്റെ ശ്രദ്ധയോടെയുള്ള ഉപയോഗം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനത്തിന്റെ കാലത്ത് ജീവിക്കുന്ന നാം ശ്രദ്ധയോടെയുള്ള ജല ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്ന് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് വിനീത ബിജു പറഞ്ഞു. അബൂദബി പോലീസിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Latest