Kerala
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി പിന്‍വലിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് കൊറോണ ആശങ്കയൊഴിഞ്ഞതായും സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി പിന്‍വലിച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ. പുതിയ കേസുകളൊന്നും സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആലപ്പുഴയിലെ കേസിലെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവാണെന്നതും ആശ്വാസകരമാണ്. വുഹാനില്‍ നിന്നെത്തിയ 67 പേരുടെ സാമ്പിളുകളും നെഗറ്റീവാണ്.
ഈ സാഹചര്യത്തിലും ജാഗ്രതാ നടപടികള്‍ തുടരും. വുഹാനില്‍നിന്ന് വന്ന മൂന്നു പേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നത്.
---- facebook comment plugin here -----