Connect with us

National

വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതിനും നികുതി നല്‍കേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നല്‍കേണ്ട എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. . ഇത് ഗള്‍ഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ മറുപടിയില്‍ പറയുന്നു,

പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസി വിരുദ്ധമാണെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് കേന്ദ്രധനമന്ത്രിയുടെ മറുപടി.
അതേ സമയം പ്രവാസികള്‍ നല്‍കേണ്ട നികുതിയെക്കുറിച്ചുള്ള ചില അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് സൂചന.