Kerala
പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനായില്ല: കെ മുരളീധരന്
തൃശൂര്‍ | സംസ്ഥാനത്ത് പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത് കോണ്‍ഗ്രസായിരുന്നുവെന്ന് കെ മുരളീധരന് എം പി. എന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് കോണ്‍ഗ്രസിനായില്ല. കെ പി സി സി പുനഃസംഘടന വൈകുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അനുസരിക്കും. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എം എല്‍ എയാകാനും മന്ത്രി ആകാനും കെ പി സി സി ഭാരവാഹിത്വം ഏറ്റെടുക്കാനും ചിലര്‍. ബാക്കി ഉള്ളവര്‍ വിറക് വെട്ടുക, വെള്ളം കോരുക. ഈ രീതിയോട് എനിക്ക് യോജിപ്പില്ല. ഇപ്പോള്‍ ചെയ്യുന്നതൊക്കെ ശരിയാണോ എന്നതിന് കാലം മറുപടി പറയുമെന്നും മുരളീധരന് പറഞ്ഞു.
---- facebook comment plugin here -----