Connect with us

Organisation

ലക്ഷദ്വീപ് സുന്നി സമ്മേളനം ഇന്ന് സമാപിക്കും

Published

|

Last Updated

ചെത്ലത്ത് | ലക്ഷദ്വീപിലെ പ്രാസ്ഥാനിക മുന്നേറ്റങ്ങൾക്ക് പുത്തനുണർവ് പകർന്നുകൊണ്ട് നടന്നു വരുന്ന നാലാമത് സുന്നീ സമ്മേളനത്തിന് ചെത്‌ലത്ത് ദ്വീപിലെ ആശി അലി നഗറിൽ ഇന്ന് തിരശ്ശീല വീഴും. “സമർപ്പണ വഴിയിൽ സംഘശക്തിക്കൊപ്പം” എന്നതാണ് പ്രമേയം. മഹാൻമാരുടെ മഖ്ബറകൾ കേന്ദ്രീകരിച്ച് നടന്ന പൈതൃക യാത്രയോടെയാണ് മൂന്ന് വേദികളിലായി നടക്കുന്ന ത്രിദിന സമ്മേളനത്തിന് തുടക്കമായത്. സ്വാഗതസംഘം ചെയർമാൻ സയ്യിദ് സഹീർ തങ്ങൾ ജീലാനി പതാക ഉയർത്തി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. എൻ അലി അബ്ദുല്ല പ്രമേയാവതരണം നടത്തി. ആത്മീയ സമ്മേളനത്തിൽ അലി ബാഖവി ആറ്റുപുറം മുഖ്യപ്രഭാഷണം നടത്തി.

ശനിയാഴ്ച നടന്ന പ്രാസ്ഥാനിക പഠന ക്യാമ്പിന് മുഹമ്മദ് പറവൂർ, സി പി ഉബൈദുല്ല സഖാഫി നേതൃത്വം നൽകി. ദഅ്വത്ത്, പ്രസ്ഥാനം, സംഘശക്തി, സംഘാടനം, കർമരേഖ, കൂട്ടായ്മ തുടങ്ങിയ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. ദ്വീപ് യൂനിറ്റുകളിൽ പുതുതായി സാരഥ്യമേറ്റെടുത്ത മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളുമായ 400 പേർ ക്യാമ്പിൽ പങ്കെടുത്തു.

ദഅ്വാ സമ്മേളനം, തസ്‌കിയത് സമ്മേളനം, മുഅല്ലിം സമ്മേളനം, ഖുർആൻ പഠനം, വനിതാ ക്ലാസുകൾ, മർകസ് അലുംനി മീറ്റ്, സൈക്കോ തസ്വവ്വുഫ് തുടങ്ങിയവക്ക് മുത്തനൂർ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ, ഹാമിദ് മദനി കടമത്ത്, കുഞ്ഞഹമ്മദ് മദനി ചെത്‌ലത്ത്, സഅദുദ്ദീൻ തങ്ങൾ ഷിമോഗ, അഡ്വ. എ കെ ഇസ്മാഈൽ വഫ, കീലത്ത് മുഹമ്മദ് മാസ്റ്റർ, അബൂബക്കർ സഖാഫി അരീക്കോട് നേതൃത്വം നൽകി.

ഇന്ന് രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദലി ബാഫഖി തങ്ങൾ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പി പി മുഹമ്മദ് ഫൈസൽ എം പി സംബന്ധിക്കും. മുസ്‌ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ പ്രഖ്യാപനവും അംഗത്വ കാർഡ് വിതരണ ഉദ്ഘാടനവും നടക്കും.

Latest