Connect with us

National

കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ജയ്‌ഷെ ഭീകരര്‍ക്കൊപ്പം പിടിയില്‍. ഡി വൈ എസ്പിയായ ദേവേന്ദ്ര സിംഗിനെയാണ് ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കാറില്‍ തീവ്രവാദികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കുല്‍ഗാമിലെ മിര്‍ ബസാറില്‍ വെച്ചാണ് ഡി വൈ എസ് പി പിടിയിലായത്. ഇവര്‍ സഞ്ചതരിച്ച കാറില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു.

പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കസ്റ്റഡയിലെടുത്ത ശേഷം ദേവേന്ദ്ര സിംഗിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് എ കെ 47 തോക്കും കണ്ടെടുത്തുവെന്നാണ് വാര്‍ത്താ ഏജന്‍സി റി്‌പ്പോര്‍ട്ട് ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest