Connect with us

National

പ്രധാന മന്ത്രി മോദി പാക്കിസ്ഥാന്റെ അംബാസഡറാണോയെന്ന് മമത

Published

|

Last Updated

സിലിഗുരി (പശ്ചിമ ബംഗാള്‍) | പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ഇന്ത്യയെ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതെന്തിനാണെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അദ്ദേഹം പാക്കിസ്ഥാന്റെ അംബാസഡറാണോയെന്നും ദേശീയ പൗരത്വ ബില്ലിനും (എന്‍ ആര്‍ സി) പൗരത്വ നിയമ ഭേദഗതിക്കും (സി എ എ) എതിരെ സിലിഗുരിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പ്രസംഗിക്കവെ മമത ചോദിച്ചു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തോളമായിട്ടും ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് പറയുന്നത് ലജ്ജാകരമാണ്. നമുക്ക് സമ്പന്നമായ ഒരു സംസ്‌കാരവും പൈതൃകവുമുണ്ട്. എന്നിട്ടും പ്രധാന മന്ത്രി എന്തുകൊണ്ടാണ് പതിവായി ഇന്ത്യയെ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയാണോ അതോ പാക്കിസ്ഥാന്റെയോ? രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് മോദി ഇങ്ങനെ ചെയ്യുന്നത്. മമത പറഞ്ഞു.

എനിക്കു തൊഴില്‍ തരൂ എന്നോ ഇവിടെ വ്യവസായ സ്ഥാപനങ്ങളില്ലെന്നോ ആരെങ്കിലും പറഞ്ഞാലുടന്‍ പാക്കിസ്ഥാനിലേക്കു പോകൂ എന്നാണ് പ്രധാന മന്ത്രി മറുപടി നല്‍കുന്നത്. പാക്കിസ്ഥാന്റെ കാര്യം അവര്‍ ചര്‍ച്ച ചെയ്യട്ടെ. നമ്മളെന്തിനാണ് അവരെ കുറിച്ച് സംസാരിക്കുന്നത്. നാം നമ്മുടെ രാജ്യത്തെ കുറിച്ചല്ലേ പറയേണ്ടത്.
കഴിഞ്ഞ 70 വര്‍ഷത്തോളമായി പാക്കിസ്ഥാനില്‍ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസും അതിന്റെ സഖ്യ കക്ഷികള്‍ക്കും തയാറാകണമെന്ന് മോദി വ്യാഴാഴ്ച പറഞ്ഞിരുന്നു.

Latest