Connect with us

Kerala

സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തില്‍; നെഞ്ചിടിപ്പോടെ സാധാരണക്കാര്‍

Published

|

Last Updated

കൊച്ചി  |സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് വര്‍ധനവില്‍. ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോട ഗ്രാമിന് 3680 രൂപയായി. 29,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. വിവാഹ സീസണില്‍ സ്വര്‍ണ്ണ വില ഇത്രത്തോളം ഉയര്‍ന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്. കഴിഞ്ഞ സെപതംബര്‍ 4ന് ആണ് ഇതിനു മുന്‍പ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 29,120 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഗ്രാമിന് 3640 രൂപയും. തുടര്‍ന്നു വില നേരിയതോതില്‍ കുറഞ്ഞെങ്കിലും ഡിസംബര്‍ അവസാനത്തോടെ വീണ്ടും ഉയര്‍ന്നു.

രാജ്യാന്തര നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണം. ദിവസങ്ങള്‍ക്കുള്ളില്‍ പവന് വില 30,000 കടന്നേക്കും. മൂന്നു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലി കൂടി ചേര്‍ത്ത് ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണമെന്ന സ്ഥിതിയാണിപ്പോള്‍

Latest