Connect with us

National

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ ആര്‍ സി നടപ്പാക്കില്ലെന്ന് പറയാന്‍ രാഹുലിന് കഴിയണം: പ്രശാന്ത് കിഷോര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനും എന്‍ ആര്‍ സിക്കും എതിരായ ജനകീയ മുന്നേറ്റത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. പൊതു പ്രതിഷേധങ്ങള്‍ക്കു പുറമേ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ ആര്‍ സി വേണ്ടെന്ന് ഔദ്യോഗികമായി പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വാസ്യത്തിലെടുക്കാന്‍ രാഹുലിന് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ പറഞ്ഞു.

രാജ്ഘട്ടില്‍ രാഹുലിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.

Latest