Connect with us

National

ഝാര്‍ഖണ്ഡ്: ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡില്‍ ജെ എം എം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായേക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ ഝാര്‍ഖണ്ഡ് ജനത നിരാകരിച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് വേണുഗോപാല്‍ പറഞ്ഞു. പ്രതീക്ഷിച്ച വിജയമാണ് ഝാര്‍ഖണ്ഡിലുണ്ടായിരിക്കുന്നത്. ബി ജെ പിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് ഇതിലൂടെ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.

സംസ്ഥാനത്ത് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ എം എം) – കോണ്‍ഗ്രസ്- ആര്‍ ജെ ഡി എന്നീ പാര്‍ട്ടികളുടെ മഹാസംഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ നിലവില്‍ മഹാസംഖ്യം ലീഡ് ചെയ്യുന്നുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 27 സീറ്റുകളിലും. കോണ്‍ഗ്രസ് 14 സീറ്റിലും ആര്‍ ജെ ഡി 4 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. കൂടാതെ എന്‍ സി പി ഒരു സീറ്റിലും സി പി ഐ (എം എല്‍) ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.