Connect with us

National

ഝാര്‍ഖണ്ഡ് ഫലം മോദിയുടേയും അമിത് ഷായുടേയും അഹങ്കാരത്തിനേറ്റ തിരിച്ചടി- എന്‍ സി പി

Published

|

Last Updated

മുംബൈ |  ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ തോല്‍വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണെന്ന് എന്‍ സി പി. മാദി, അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ നയങ്ങള്‍ ജനം തള്ളിയതായും എന്‍ സി പി നേതൃത്വം അറിയിച്ചു.

ബി ജെ പിയെ പരിഹസിച്ച് മാഹാരാഷ്ട്രയിലെ മുന്‍സഖ്യ കക്ഷിയായിരുന്ന ശിവസേനയും രംഗത്തത്തി. മഹാരാഷ്ട്രക്ക് പിന്നാലെ ഝാര്‍ഖണ്ഡും ബി ജെ പിയെ കൈവിടുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്‌റഞ്ഞു. ചെറിയ സംസ്ഥാനങ്ങള്‍ പോലും ബി ജെ പിയുടെ കൈയില്‍ നിന്നും വഴുതിപ്പോകുകയാണെന്നും റാവത്ത് പരിഹസിച്ചു.