Gulf
ട്രാഫിക് പിഴയിൽ അബുദാബി പോലീസ് 50 ശതമാനം ഇളവനുവദിച്ചു
അബുദാബി | ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് അനുവദിച്ചു അബുദാബി പോലീസ്. ഡിസംബർ 22 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന പിഴകൾക്കാണ് ഇളവ് ലഭിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളിൽ മാർച്ച് 22 നകം പിഴ അടക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ സുഹൈൽ സയീദ് അൽ ഖൈലി അബുദാബിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 22 ശേഷം രജിസ്റ്റർ ചെയ്യുന്ന പിഴകൾ രണ്ട് മാസത്തിനുള്ളിൽ അടച്ചാൽ 35 ശതമാനവും അതിന് ശേഷം 25 ശതമാനവും ഇളവ് ലഭിക്കും. “അപകടകരമായത്” എന്ന് തരംതിരിച്ചിട്ടുള്ളവ ഒഴികെ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും പുതിയ ഇളവ് ബാധകമാണ്.
---- facebook comment plugin here -----