Connect with us

Kerala

ഹര്‍ത്താലില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി; പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍

Published

|

Last Updated

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചൊവ്വാഴ്ച ചില സംഘടനകള്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

അതിനിടെ, ഹര്‍ത്താലില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഹ്വാനം ചെയ്ത സംഘടനകളുടെ സമിതി വ്യക്തമാക്കി. സമാധാനപരമായിട്ടായിരിക്കും ഹര്‍ത്താലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ശബരിമല തീര്‍ഥാടകരെ കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ നടത്തുന്ന സംഘടനകളുടെ ചില നേതാക്കളെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest