Connect with us

National

അക്രമ സമരങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന അക്രമ സമരങ്ങള്‍ നിര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സമൂഹത്തില്‍ വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരെ അതിനനുവദിക്കരുതെന്നും മോദി ജനങ്ങളോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയും ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗങ്ങളാണെന്നും എന്നാല്‍, പൊതുമുതല്‍ നശിപ്പിക്കുന്നതും സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്നതും രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രധാന മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

പ്രധാന മന്ത്രിയുടെ ട്വീറ്റിന് മിനുട്ടുകള്‍ക്ക് മുമ്പ്, കേന്ദ്ര സര്‍ക്കാറിനും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ജാമിഅ, അലിഗഢ് മുസ്‌ലിം സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് നടത്തിയ അക്രമത്തെ പാര്‍ട്ടികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സര്‍വകലാശാലകളിലുയരുന്ന ഭിന്നാഭിപ്രായങ്ങളെയും സംവാദങ്ങളെയും അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

Latest