Connect with us

National

നിർഭയ: പ്രതികളെ തൂക്കിലേറ്റാൻ തന്നെ നിയോഗിക്കണമെന്ന് വനിതാ ഷൂട്ടിംഗ് താരം

Published

|

Last Updated

ന്യൂഡൽഹി | നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തന്നെ നിയോഗിക്കണമെന്ന് കാണിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ചോരയിൽ കത്തെഴുതി അന്താരാഷ്ട്ര വനിതാ ഷൂട്ടിംഗ് താരം വർത്തിക സിംഗ്.
പ്രതികളെ തൂക്കിലേറ്റാൻ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചോരകൊണ്ടെഴുതിയ കത്ത് അവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തന്നെ അനുവദിക്കണമെന്നും വധശിക്ഷ നടപ്പിലാക്കാൻ സ്ത്രീക്കും സാധിക്കുമെന്ന സന്ദേശം ഇതിലൂടെ നൽകാനാകുമെന്നുമാണ് വർത്തികയുടെ വാദം. അതിക്രൂരമായ കുറ്റകൃത്യം നടത്തിയവരെ ഒരു സ്ത്രീ തന്നെയാണ് തൂക്കിലേറ്റേണ്ടതെന്നും ഇത് സമൂഹത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ഇക്കാര്യത്തിൽ നടിമാരുടെയും എം പിമാരുടെയും പിന്തുണ തനിക്ക് ആവശ്യമാണെന്നും വർത്തിക സിംഗ് വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.
അതിനിടെ, നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ദിവസങ്ങൾക്കകം നടപ്പിലാക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇതിനായി ആരാച്ചാരെ മീററ്റ് ജയിലിൽനിന്ന് തിഹാർ ജയിലിലേക്ക് അയക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

Latest