Connect with us

National

ഉള്ളി വില കുതിക്കുമ്പോള്‍ മോഷണം തുടര്‍ക്കഥയാകുന്നു; 21,000 രൂപയുടെ ഉള്ളി മോഷണം പോയി

Published

|

Last Updated

മുംബൈ |ഉള്ളി വില കുതിച്ചുയര്‍ന്നതോടെ ഉള്ളി മോഷണവും തുടര്‍ക്കഥയാകുന്നു.തമിഴ്‌നാട്ടില്‍ നിന്ന് ഒരു കര്‍ഷകന്റെ പക്കല്‍ നിന്ന് 60 കിലോ ഉള്ളി മോഷണം പോയതിന് പിന്നാലെ മുംബൈയിലെ ഡോംഗ്രി മാര്‍ക്കറ്റില്‍ നിന്ന് ഉള്ളി മോഷണം പോയി . 168 കിലോ ഉള്ളിയാണ് മോഷണം പോയത്. വിപണിയില്‍ ഇതിന് 21,160 രൂപ വിലവരും.
ഡോംഗ്രിയില്‍ അടുത്തടുത്ത് ഉള്ളിവില്‍പന നടത്തുന്ന ് അക്ബര്‍ ഷെയ്ഖിന്റേയും ഇര്‍ഫാന്‍ ഷെയ്ഖിന്റേയും കടകളില്‍നിന്നാണ് ഉള്ളി മോഷണം പോയത്. ഞായറാഴ്ച രാവിലെ ഇരുവരും വന്ന് കട തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. 112 കിേലാ ഉള്ളിയാണ് അക്ബറിന്റെ പക്കലുണ്ടായിരുന്നത്. ഇര്‍ഫാന്റെ പക്കലുണ്ടായിരുന്നത് 56 കിലോയും.

അതേ സമയം മാര്‍ക്കറ്റിലുള്ള എല്ലാ കടകളിലെ സിസിടിവി പരിശോധിച്ചതില്‍ മോഷ്ടാവിനെ പോലീസ് തിരച്ചറിഞ്ഞു. കടക്ക് അടുത്ത് തന്നെ താമസിക്കുന്ന സബീര്‍ ഷെയ്ഖാണ് പിടിയിലായത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ കൂട്ടാളികളുടെ പേര് കൂടി വെളിപ്പെടുത്തി സബീര്‍ ഷെയ്ഖ്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു

Latest