Connect with us

Kerala

ഡ്യൂട്ടിക്കിടെ രണ്ട് വനിതാ പോലീസുകാരെ കാറിടിച്ചു; ഒരാളുടെ നില ഗുരുതരം

Published

|

Last Updated

കൊച്ചി | മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ രണ്ട് വനിതാ ട്രാഫിക് പോലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരം. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നിവരെയാണ് കാറിടിച്ചത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്.

ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. രാവിലെ പിങ്ക് പട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നപ്പോഴാണ് കാറിടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥന്റെ കാറാണ് ഇരുവരേയും ഇടിച്ചത്. ഇയാള്‍െേക്കതിരെ കേസെടുത്തിട്ടുണ്ട്.