Connect with us

National

വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കുന്നുണ്ട്; രാഹല്‍ ബജാജിന്റെ പ്രസ്താവന രാജ്യ താല്‍പര്യത്തിനെതിരെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി| ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ പരസ്യവിമര്‍ശനത്തിനെതിരെ ലോക്‌സഭയില്‍ ധനമന്ത്രിയുടെ പ്രസ്താവന. ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിനോടുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം വിമര്‍ശനങ്ങള്‍ക്കു സര്‍ക്കാര്‍ ചെവികൊടുക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നു നിര്‍മല പറഞ്ഞു. അതേ സമയം രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യ താല്‍പര്യത്തിന് എതിരാണെന്ന് നിര്‍മലാ സീതാരാമന്‍ തിങ്കളാഴ്ച രാവിലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അമിത് ഷായാടൊപ്പം ഞാനും വേദിയില്‍ ഉണ്ടായിരുന്നു. വിമര്‍ശനം കേള്‍ക്കാനും അതിനോടു പ്രതികരിക്കാനുമുള്ള മനോഭാവം സര്‍ക്കാരിനുണ്ട്. വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത് സന്തോഷമാണെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.” നിര്‍മല സീതാരാമന്‍ പറഞ്ഞു.മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ബജാജ് പൊതുവേദിയില്‍ വിമര്‍ശമുന്നയിച്ചത്.

Latest