Connect with us

National

ഗോഡ്‌സെ രാജ്യസ്‌നേഹി: വിവാദ പ്രസ്താവന ആവര്‍ത്തിച്ച് പ്രഗ്യാ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി : വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പ്രഗ്യാ സിംഗ് ആവര്‍ത്തിച്ചു. ലോക്‌സഭയില്‍ എസ്പിജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമര്‍ശം.

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രസ്താവന.

Latest