Connect with us

Kerala

ഗള്‍ഫ് മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് ധാരണ

Published

|

Last Updated

തിരുവനന്തപുരം | ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എയര്‍ഇന്ത്യ അടക്കമുള്ള വിമാനങ്ങല്‍ വാങ്ങുന്ന കാര്‍ഗോ ഫീസ് അവസാനിപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം. ഗള്‍ഫില്‍ മരണമടയുന്ന എല്ലാ ലയാളികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി നടത്തിപ്പിന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമായി ധാരണാപത്രം ഒപ്പുവച്ചു.

വിദേശരാജ്യങ്ങളില്‍ മരണപ്പെട്ട് ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ മറ്റു സഹായം ലഭ്യമാകാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതികശരീരം നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന വീടുകളില്‍ സൗജന്യമായി എത്തിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയിന്‍കീഴില്‍ അപേക്ഷ സമര്‍പ്പിക്കാം. പേക്ഷാ ഫോറവും വിശദ വിവരങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പരുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.

Latest