Connect with us

Ongoing News

ക്ഷേത്ര കവർച്ചക്ക് മുമ്പ് പ്രാർഥന; 'ഭക്ത' കള്ളൻ കുടുങ്ങി

Published

|

Last Updated

ഹൈദരാബാദ് | വിഗ്രഹത്തിന്റെ കിരീടം മോഷ്ടിക്കുന്നതിന് മുമ്പ് ഏറെ നേരം പ്രാർഥിച്ച ഭക്്തനായ കള്ളൻ സി സി ടി വിയിൽ കുടുങ്ങി. ഹൈദരാബാദിലാണ് കൗതുകമേറിയ കവർച്ച അരങ്ങേറിയത്. ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ മോഷണത്തിന് മുമ്പ് പ്രാർഥിക്കുന്നതായാണ് വീഡിയോയിൽ ആദ്യം കാണുന്നത്.

ശേഷം വലംവെക്കുകയും കുമ്പിടുകയും ചെയ്യുന്നു. പിന്നാലെ, ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വിഗ്രഹത്തിലെ കിരീടം അടിച്ചുമാറ്റുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

Latest