Connect with us

Kerala

ശബരിമലക്കായി നാല് ആഴ്ചക്കകം പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല ഭരണ നിര്‍വഹണത്തില്‍ എന്തുകൊണ്ട് പ്രത്യേക നിയമമില്ലെന്ന് സുപ്രീംകോടതി. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. ഇവിടെ ഒരു പ്രത്യേക നിയമം ആവശ്യമായണ്. നാല് ആഴ്ചക്കകം നിയമം വേണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാന്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു. പന്തളം രാജകുടുംബം നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ബോര്‍ഡ് ഭരണ സമിതിയിലേക്ക് വനിതകളെ എടുക്കുന്നതിലും കോടതി വിശദീകരണം തേടി. ശബരിമലയില്‍ യുവതികളെ ജോലിക്കാരായി വെക്കുന്നത് എങ്ങനെയാണ്. ഏഴംഗ ബഞ്ചിന്റെ വിധി എതിരായാല്‍ ശബരിമലയില്‍ എങ്ങനെ യുവതികള്‍ എത്തുമെന്നും കോടതി ചോദിച്ചു.

തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. അതില്‍ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാല്‍ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴുംഏഴംഗ ബെഞ്ച് വിധി എതിരായാല്‍ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

വിഷയത്തില്‍ സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷന്‍ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂര്‍ത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സര്‍ക്കാറിന് ശിപാര്‍ശ നല്‍കാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു.ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ആഗസ്റ്റ് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളം പോലൊരു സംസ്ഥാനത്തിന് നിയമ നിര്‍മാണത്തിനായി സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമാണോയെന്നും ജസ്റ്റിസ് രമണ ചോദിച്ചു.

നാലാഴ്ചക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കുമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. നിയമ നിര്‍മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നിലവില്‍ തീര്‍ഥാടന കാലമാണ്. അത് കഴിഞ്ഞതിന് ശേഷം നിയമ നിര്‍മാണത്തിലേക്ക് കടക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേ സമയം ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ്
ഗവായ് അഭിപായപ്പെട്ടു. ഇപ്പോള്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിക്കുമ്പോള്‍ തന്നെയാണ്
ജസ്റ്റിസിന്റെ പരാമര്‍ശം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഗവായ് വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest