Connect with us

National

അയോധ്യാ കേസ്: പുനപ്പരിശോധനാ ഹരജി നല്‍കുന്നതില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധന ഹരജി നല്‍കുന്ന കാര്യത്തില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്നുണ്ടാകും. പള്ളി നിര്‍മിക്കാന്‍ കോടതി ഉത്തരവ് പ്രകാരമുള്ള അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോയെന്നതിലും തീരുമാനം പ്രഖ്യാപിക്കും. ലക്‌നൗവില്‍ നടക്കുന്ന യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ധര്‍, കേസിലെ കക്ഷികള്‍ പങ്കെടുക്കും.

കേസില്‍ ബോര്‍ഡ് കക്ഷിയല്ല. അതിനാല്‍ കക്ഷികളായവര്‍ മുഖാന്തിരം പുനപ്പരിശോധനാ ഹരജി നല്‍കുന്നതു സംബന്ധിച്ചാണ് വിശദമായ ചര്‍ച്ച നടക്കുക. പുനപ്പരിശോധനാ ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരിയും നേരത്തെ വ്യക്തമാക്കിയിരുന്നു.