Connect with us

National

പ്രമുഖരുടെ വിവരങ്ങള്‍ വാട്‌സാപ്പ് വഴി ചോര്‍ത്തിയ സംഭവം: തരൂര്‍ അധ്യക്ഷനായ പാര്‍ലിമെന്ററി സമിതി പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ വാട്‌സാപ്പ് വഴി ചോര്‍ത്തിയ സംഭവം കോണ്‍ഗ്രസ് എം പി. ശശി തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക കാര്യങ്ങള്‍ക്കായുള്ള പാര്‍ലിമെന്ററി സമിതി പരിശോധിക്കും. നവംബര്‍ 20ന് ചേരുന്ന യോഗത്തിലാണ് വിഷയം പരിശോധനക്കെടുക്കുക.

രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട 121 പേരുടെ വിവരങ്ങളാണ് ഇസ്‌റാഈല്‍ നിര്‍മിത സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത്. ഇതിനു പുറമെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായുള്ള വിവരം പുറത്തുവന്നിരുന്നു.

കോണ്‍ഗ്രസ് എം പി. ആനന്ദ് ശര്‍മ അധ്യക്ഷനായ പാര്‍ലിമെന്ററി സമിതിയും വിഷയത്തില്‍ വിശദീകരണം തേടുകയും വിഷയം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.