Connect with us

National

കമല്‍ഹാസന്റെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ ബി ജെ പിയില്‍

Published

|

Last Updated

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് നേതാക്കള്‍ ബി ജെ പിയിലേക്ക്. മുതിര്‍ന്ന നേതാക്കളായ എന്‍ രാജേന്ദ്രന്‍, ടി രവി, എസ് സുകന്യ എന്നിവരാണ് പാര്‍ട്ടിവിട്ടത്. ഇവര്‍ മൂന്ന് പേരും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം എന്‍ എമ്മിന്റെ സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ്. ബി ജെ പി സംസ്ഥാന സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ബി ജെപിയില്‍ ചേര്‍ന്നത്.

ഇതില്‍ രാജേന്ദ്രന്‍ ആരക്കോണം ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. ടി രവി ചിദംബരത്ത് നിന്നും എസ് സുകന്യ കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ചത്.
2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ എം എന്‍ എം രൂപവത്കരിച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഇവര്‍ക്ക് 3.72 ശതമാനം വോട്ടാണ് ലഭിച്ചത്.

 

 

Latest