Career Education
എയിംസിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഋഷികേശിലുള്ള ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 372 ഒഴിവുകളാണുള്ളത്. ജനറൽ- 150, ഒ ബി സി- 119, എസ് ടി- 51, എസ് സി- 16, ഇ ഡബ്ല്യു എസ്- 36 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: ബി എസ് സി (ഓണേഴ്സ്) നഴ്സിംഗ്/ ബി എസ് സി നഴ്സിംഗ്, ബി എസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമയും അമ്പത് കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
നവംബർ ഒമ്പത് മുതൽ ഡിസംബർ 24 വരെ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് മൂവായിരം രൂപയാണ് അപേക്ഷാ ഫീസ്. ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. പ്രായം 21- 30. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് http://aiimsrishikesh.edu.in.
---- facebook comment plugin here -----