Connect with us

Career Education

എസ് എസ് സി വിജ്ഞാപനം: കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ

Published

|

Last Updated

കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ- 2019ന് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ 34 തസ്തികകളിലാണ് ഒഴിവുകൾ. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായാണ് നിയമനം.

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ്അക്കൗണ്ട്‌സ് ഓഫീസർ, അസിസ്റ്റന്റ്സെക്‌ഷൻ ഓഫീസർ, അസിസ്റ്റന്റ്, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്‌സ്, ഇൻസ്‌പെക്ടർ (സെൻട്രൽ എക്‌സൈസ്), ഇൻസ്‌പെക്ടർ (പ്രിവന്റീവ് ഓഫീസർ), ഇൻസ്‌പെക്ടർ (എക്‌സാമിനർ), അസിസ്റ്റന്റ്എൻഫോഴ്‌സ്‌മെന്റ്ഓഫീസർ, സബ് ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ പോസ്റ്റ്‌സ്, ഇൻസ്‌പെക്ടർ, അസിസ്റ്റന്റ്/ സൂപ്രണ്ട്, ഡിവിഷനൽ അക്കൗണ്ടന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ഓഡിറ്റർ, അക്കൗണ്ടന്റ്, അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ യു ഡി ക്ലാർക്ക്, ടാക്‌സ് അസിസ്റ്റന്റ്തസ്തികകളിലാണ് നിയമനം. ഇന്റലിജന്റ്‌സ് ബ്യൂറോ, റെയിൽവേ, ഇന്ത്യൻ ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയം, സി ബി ഐ സി, ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ്എന്നിവിടങ്ങളിലായാണ് ഒഴിവുകൾ.
അസിസ്റ്റന്റ്ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ്അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ്അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി/ എം കോം/ മാാസ്റ്റേഴ്‌സ് ഇൻ ബിസിനസ് സ്റ്റഡീസ്/ എം ബി എ (ഫിനാൻസ്)/ മാസ്റ്റേഴ്‌സ് ഇൻ ബിസിനസ് ഇക്കണോമിക്‌സ് അഭിലഷണീയ യോഗ്യതകളാണ്.
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ: യോഗ്യത- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സിന് അറുപത് ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ബിരുദം.
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ: സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ബിരുദം. ബിരുദ കോഴ്‌സിന്റെ മൂന്ന് വർഷങ്ങളിലും സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചിരിക്കണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മറ്റെല്ലാ പോസ്റ്റിലേക്കും അപേക്ഷിക്കാം. ഇൻസ്‌പെക്ടർ/ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട ശാരീരിക യോഗ്യതകൾ വേണം. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 01.01.2020ന് മുമ്പ് യോഗ്യത നേടിയിരിക്കണം.
01.01.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഒ ബി സി വിഭാഗത്തിന് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും. വിമുക്ത ഭടന്മാർ, വിധവകൾ തുടങ്ങിയവർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
കേരള, കർണാടക റീജ്യണിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ് സി, എസ് ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.
https://ssc.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 25. പരീക്ഷാ സിലബസ് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

Latest