Connect with us

Ongoing News

എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിക്ക് വെട്ടിച്ചിറയിൽ നാളെ തുടക്കം

Published

|

Last Updated

മലപ്പുറം: നടപ്പുരീതികളല്ല, നേരിന്റെ രാഷ്ട്രീയം പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിക്ക്‌ വെട്ടിച്ചിറയിൽ നാളെ തുടക്കം. കേരളത്തിലെ മുഴുവൻ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ നിന്നും അയ്യായിരം വിദ്യാർഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുസ്‌ലിം നവോത്ഥാന നായകനായിരുന്ന നൂറുദ്ദീൻ മഹ്മൂദ് സിൻകിയുടെ ഓർമകളുണർത്തുന്ന സിൻകി ഡെയ്‌ലാണ് സമ്മേളന നഗരി. ഇ സുലൈമാൻ മുസ്‌ലിയാർ അസംബ്ലി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. പത്തിലധികം വിഷയങ്ങളിൽ പഠനവും സംവാദവും നടക്കും. വികസന വിചാരങ്ങളുടെ വികാസം ചർച്ച നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിരോധത്തിന്റെ സർഗാത്മക രീതികൾ സംവാദത്തിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ പങ്കെടുക്കും. എൻ പി രാജേന്ദ്രൻ, അഭിലാഷ് മോഹൻ “മാധ്യമ നിലപാടുകളുടെ നട്ടെല്ല്” ചർച്ചയിൽ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യൻ പോൾ ട്രെൻഡാകുന്ന അരാഷ്ട്രീയത വിഷയത്തിൽ പ്രഭാഷണം നടത്തും.

വിചാരപ്പെടേണ്ട വിദ്യാർഥി രാഷ്ട്രീയം വിഷയത്തിൽ കെ ഇ എൻ സംസാരിക്കും. അത്മീയ സംഗമങ്ങൾക്ക് സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ഷൗക്കത്ത് നഈമി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി നേതൃത്വം നൽകും.
വിവിധ സെഷനുകളിൽ സി കെ റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹർ, സയ്യിദ് ത്വാഹാ സഖാഫി, മാളിയേക്കൽ സുലൈമാൻ സഖാഫി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, ഇബ്‌റാഹീം ബാഖവി മേൽമുറി സംസാരിക്കും. സൂഫീ ഗാനങ്ങളുടെ അവതരണവുമായി സൂഫി നിശയും നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്സി കെ റാശിദ് ബുഖാരി, സെക്രട്ടറി സി എൻ ജാഫർ സാദിഖ്, സി ടി ശറഫുദ്ദീൻ സഖാഫി, സെക്രട്ടറി എം ജുബൈർ പങ്കെടുത്തു.

---- facebook comment plugin here -----

Latest