Kerala
ശരീരത്തില്‍ പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യ
തിരുവനന്തപുരം: തലസ്ഥാനത്ത് റോഡിന് സമീപം നിന്ന് ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യ. കാര്യവട്ടം ലക്ഷം വീട്, പിണക്കോട്ടുകോണം ഉണ്ണി എന്ന രജിത്ത് ആണ് മരിച്ചത്. കഴക്കൂട്ടം ദേശീയ പാതയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഉണ്ണിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
പെട്രോളൊഴിച്ച് തീകൊളുത്തിയ ഉടനെ പോാലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പൊലീസ് കേസെടുത്തു.
---- facebook comment plugin here -----