Gulf
ദമാമില്‍ വാഹനമിടിച്ച് പരുക്കേറ്റ പട്ടാമ്പി സ്വദേശി മരിച്ചു
ദമാം: ദമാം അല്‍കോബാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് പട്ടാമ്പി മരുതൂര്‍ സ്വദേശി പന്നിയന്കുന്നത്ത് മോനുട്ടിയുടെ മകന് മുഹമ്മദ് ശരീഫ് (48) മരിച്ചു. ഒരാഴ്ച മുന്‍പ് ഖോബാര്‍ ജലവി പാര്‍ക്കിനടുത്ത് വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലം തുടര്‍ ചികിത്സ നല്‍കാനായില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താന്‍ കഠിന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.ഭാര്യ റസിയ , മക്കള്‍ :ഫാത്തിമ ഹന്ന, ഫാത്തിമ ഫിദ
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി കെ എം സി സി അറിയിച്ചു
---- facebook comment plugin here -----