Connect with us

Kerala

മരട് ഫ്ളാറ്റുകളിലെ വൈദ്യുതി, വെള്ളം കണക്ഷനുകള്‍ നാളെ വിച്ഛേദിക്കുമെന്ന് നഗരസഭ; എന്ത് വന്നാലും ഒഴിയില്ലെന്ന് ഫ്ളാറ്റ് ഉടമകള്‍

Published

|

Last Updated

മരട്: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് മരട് നഗരസഭ. പു:നസ്ഥാപിച്ച വൈദ്യുതി , വെള്ളം കണക്ഷനുകള്‍ നാളെ വൈകിട്ടോടെ വിച്ഛേദിക്കുമെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്‌ളാറ്റുകളിലെത്തി നാളെയ്ക്ക് മുമ്പ് ഫ ്‌ളാറ്റുകള്‍ ഒഴിയാന്‍ ആവശ്യപ്പെടും. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഫ്ളാറ്റുകള്‍ ഒഴിഞ്ഞു പോകില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിഞ്ഞു പോകില്ല. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചാലും ഫ്‌ളാറ്റുകളില്‍ തുടരാനാണ് തീരുമാനം. പുനരധിവാസം നല്‍കുമെന്ന ഉറപ്പ് പാലിക്കാന്‍ കലക്ടര്‍ തയ്യാറാകണമെന്നും താമസക്കാര്‍ ആവശ്യപ്പെട്ടു. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ കാലാവധി നീട്ടണമെന്ന ആവശ്യം ഫ്‌ലാറ്റ് ഉടമകള്‍ മുന്നോട്ട് വച്ചത്.താമസിക്കാനായി നഗരസഭ വാടകയ്ക്ക് എടുത്ത് നല്‍കിയ ഫ്‌ളാറ്റുകളില്‍ പലതും ഒഴിവില്ലാത്തതിനാല്‍ ഒഴിഞ്ഞുപോകാന്‍ ഇനിയും സമയം വേണമെന്നാണ് മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം.

Latest