Kerala
കൊല്ലത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചലില്‍ വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍കണ്ടെത്തി. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ജയന്, ഭാര്യ ലേഖ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലേഖയെ കൊലപ്പെടുത്തിയ ശേഷം ജയന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ലേഖയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----