Connect with us

National

ചരിത്രം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാന്‍ 2

Published

|

Last Updated

ബെംഗളൂരു: മണിക്കൂറുകളുടെ ദൂരം മാത്രമേയൊള്ളു ആ ചരിത്ര നേട്ടത്തിലേക്ക്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ് ചന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന്.

46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കപ്പെട്ട ചന്ദ്രയാന്‍ ഒന്നരമാസത്തെ യാത്രക്കൊടുവില്‍ സോഫ്റ്റ്ലാന്‍ഡിങ്ങിനൊരുങ്ങുന്നത്.ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള 38 ശ്രമങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങള്‍ മാത്രമാണ്. ശ്രമിച്ച് പരാജയപ്പെട്ടവരില്‍ അവസാനത്തേത്ത് ഇസ്രയേലിന്റെ ബെര്‍ഷീറ്റ് ലാന്‍ഡറാണ്. കഴിഞ്ഞ ഏപ്രില്‍ 11നാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ബെര്‍ഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്.
.എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതുപോലെ നടന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടും

പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് കാണുവാനായി ബെംഗളൂരുവിലെത്തിയിട്ടുണ്ട്