Connect with us

Kerala

രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു; പിരിച്ചെടുത്ത 6.13 ലക്ഷം രൂപ തിരികെ നല്‍കും

Published

|

Last Updated

ആലത്തൂര്‍: ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. കാര്‍ വാങ്ങാനായി ഇതുവരെ 6.13 ലക്ഷം രൂപയാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പിരിച്ചെടുത്തത്. ഇത് സംഭാവന നല്‍കിയവര്‍ക്ക് തിരികെ നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി യോഗം ഇന്ന് തീരുമാനിച്ചു.

കാര്‍ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്നു കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് ഈ വാഗ്ദാനം നിരസിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇന്നലെ രംഗത്ത് വന്നത്. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ച അവര്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.