Connect with us

National

ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇവിടെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി. ഇന്ന് ചേര്‍ന്ന സമ്പൂര്‍ണ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ജൂലൈ രണ്ടിന് അവസാനിക്കാനിരിക്കെയാണ് തീരുമാനം.

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ദീര്‍ഘിപ്പിക്കണമെന്ന് ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. രാഷ്ട്രപതി ഭരണം ദീര്‍ഘിപ്പിക്കുന്നതിന് പാര്‍ലിമെന്റിന്റെ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

Latest