Connect with us

Kerala

പെരിയ ഇരട്ടക്കൊല കേസ്: സര്‍ക്കാറിന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കാസര്‍കോട്ടെ പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയതായി ഹകോടതിയുടെ വിമര്‍ശനം. അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കേസ് നീട്ടിവെക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡിജിപിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചെന്നും ഹൈകോടതി കുറ്റപ്പെടുത്തി. ജാമ്യാപേക്ഷയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കോടതി വിമര്‍ശത്തിന് വഴിവെച്ചത്.

ഒഴിവ്കഴിവ് പറഞ്ഞ് കേസ് മാറ്റിവെക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച കോടതി ഡിജിപിയോ എഡിജിപിയോ ഇന്ന് തന്നെ ഹജരാകണമെന്നും നിര്‍ദേശിച്ചു.
സില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപിഷിന്റേയും ബന്ധുക്കള്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിച്ചു. സിപിഎം പ്രവര്‍ത്തകരായ മൂന്നു പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയില്‍ വന്നു.പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാറിനെതിരെ കോടതി വിമര്‍ശമുന്നയിച്ചത്. ഉച്ചക്ക് ശേഷം ജാമ്യാപേക്ഷയില്‍ തുടര്‍വാദം നടക്കും.

Latest