Connect with us

National

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു, ഹിസ്ബുല്‍, ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ പിടിയില്‍

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഇന്ന് പുലര്‍ച്ചെ തുടങ്ങിയ സൈനിക നീക്കത്തില്‍ ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ ദര്‍ഗദ് സുഗാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു.

ഏറ്റുമുട്ടിലിനിടെ ഭീകര ഗ്രൂപ്പുകളായ ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ ത്വയ്യിബ എന്നിവയുടെ കമാന്‍ഡര്‍മാര്‍ പിടിയിലായതായി സൂചനയുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈന്യവും പോലീസും പ്രദേശത്തേക്കു തിരിച്ചിട്ടുണ്ട്.