Connect with us

Kerala

നാഗമ്പടം പാലം പൊളിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

കോട്ടയം: ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചിച്ചും വീഴാതെ നിന്ന കോട്ടയത്തെ നാഗമ്പടം പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇന്നലെ രാത്രി ആരംഭിച്ച പൊളിച്ചു മാറ്റല്‍ ജോലികള്‍ ഇന്ന് രാത്രി 12 വരെ നീളും. പാലം പൊളിക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ആലപ്പുഴ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. എന്നാല്‍ പൊളിച്ചു മാറ്റല്‍ ജോലികള്‍ തുടങ്ങാന്‍ താമസം നേരിട്ടതോടെ കൃത്യസമയത്ത് തന്നെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

പാലം ഘട്ടം ഘട്ടമായി മുറിച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു നില്‍ക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ 300 ടണ്‍ ശേഷിയുള്ള രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. പൊളിക്കലിന്റെ ഭാഗമായി പാലത്തിന് മുകളിലെ ഇലക്ട്രിക്ക് ലൈന്‍ നീക്കം ചെയ്തിട്ടുണ്ട്.

Latest