Connect with us

Kerala

ബി ജെ പിക്കു വന്‍ മുന്നേറ്റം; ഒറ്റക്കു ഭരിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ കേവല ഭൂരിപക്ഷത്തിലേക്കു കുതിക്കുന്നു. ഇതേവരെ 300ല്‍ അധികം സീറ്റുകളില്‍ എന്‍ ഡി എ ലീഡ് ചെയ്യുന്നുണ്ട്. ബി ജെ പി മാത്രമായി 291 സീറ്റുകളില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിനു 272 സീറ്റുകള്‍ മതി എന്നിരിക്കെയാണിത്. വോട്ടെണ്ണല്‍ രണ്ടര മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബി ജെ പി ഒറ്റക്കു രാജ്യം ഭരിക്കും എന്നതാണ് സ്ഥിതി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന പ്രകടനമാണ് ബി ജെ പി കാഴ്ചവെക്കുന്നത്.

കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, യു പി, ബീഹാര്‍, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളിലാണ് എന്‍ ഡി എ മുന്നേറ്റം പ്രകടമാണ്. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിനാണ് മുന്‍തൂക്കം. ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടി ആര്‍ എസും വന്‍ ഭൂരിപക്ഷത്തിലേക്കു നീങ്ങുകയാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടു പൊരുതി വലിയ നേട്ടമാണ് ബി ജെ പി കൈവരിച്ചിട്ടുള്ളത്. ഛത്തീസ്ഗഢില്‍ തുല്യ നിലയിലാണ് മുന്നേറ്റം. യു പിയില്‍ സഖ്യമായി മത്സരിച്ച എസ് പി, ബി എസ് പി കക്ഷികള്‍ കനത്ത തിരിച്ചടിയെയാണ് അഭിമുഖീകരിക്കുന്നത്.
കേരളത്തില്‍ 19-1 എന്ന നിലയില്‍ യു ഡി എഫ് തരംഗമാണ്.

Latest