Kerala
ശക്തമായ മഴക്കും കാറ്റിനും സാധ്യത; കോഴിക്കോടും , വയനാട്ടിലും മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കോഴിക്കോട് , വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 50കി.മി വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
---- facebook comment plugin here -----