Connect with us

Sports

ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ കോച്ച്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എ ഐ എഫ് എഫ് ടെക്‌നിക്കല്‍ കമ്മിറ്റി ക്രൊയേഷ്യയുടെ മുന്‍ താരവും കോച്ചുമായ ഇഗോര്‍ സ്റ്റിമാകിനെ നിര്‍ദേശിച്ചു. 51 വയസുള്ള സ്റ്റിമാക് 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമംഗമാണ്. ഇതില്‍ ഇഗോര്‍ സ്റ്റിമാകിനെ പരിശീലക സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നു- ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്യാം ഥാപ പറഞ്ഞു. നാല് പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ടെക്‌നിക്കല്‍ കമ്മിറിക്ക് മുമ്പാകെ നേരിട്ട് അഭിമുഖത്തിന് ഹാജരായത് സ്റ്റിമാക് മാത്രമാണ്. ദക്ഷിണ കൊറിയയുടെ ലീ മിന്‍ സുംഗ്, സ്‌പെയിനിന്റെ ആല്‍ബര്‍ട്ടൊ റോക, സ്വീഡന്റെ ഹകന്‍ എറിക്‌സന്‍ എന്നിവര്‍ സ്‌കൈപ് മുഖാന്തിരമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.
പുതിയ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡൊറു ഐസകും അഭിമുഖത്തിന് നേരിട്ടെത്തിയിരുന്നു.

Latest