Connect with us

National

'താങ്കളുടെ പിതാവ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നു'; രാഹുലിനെതിരെ വ്യക്തിപരമായ ആക്രമണവുമായി മോദി

Published

|

Last Updated

ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന ആരോപണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. യു പിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുലിനെ വ്യക്തിപരമായ രീതിയില്‍ അധിക്ഷേപിക്കുന്ന പരാമര്‍ശം പ്രധാന മന്ത്രിയില്‍ നിന്നുണ്ടായത്. രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്‌സ് കേസിനെ സൂചിപ്പിച്ചാണ് മോദി രൂക്ഷമായ ആക്രമണം നടത്തിയത്.

“താങ്കളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്ന് താങ്കളുടെ അനുയായികള്‍ വിശേഷിപ്പിക്കുന്നുണ്ടാകും. എന്നാല്‍, ഒന്നാം നമ്പര്‍ അഴിമതിക്കാരാനായാണ് അദ്ദേഹം മരിച്ചത്.”- മോദി പറഞ്ഞു. പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest