Connect with us

Kannur

കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തു; പരാതിയുമായി കോണ്‍ഗ്രസ്

Published

|

Last Updated

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് തെളിവ് സഹിതം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി നിയമിച്ച നിയോഗിച്ച അന്വേഷണസമിതിയാണ് ഈ വിവരങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയത്.

ധര്‍മടം മണ്ഡലത്തിലെ ഒരു ബൂത്തില്‍ കള്ളവോട്ടുചെയ്യുന്ന വീഡിയോ ദൃശ്യവും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. യഥാര്‍ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ എന്നിവ സഹിതമുള്ള പട്ടികയാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്നത്.

തളിപ്പറമ്പില്‍ 77, മട്ടന്നൂരില്‍ 65, ധര്‍മ്മടത്ത് 22 എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കള്ളവോട്ട് ചെയ്തവരില്‍ 40 പേര്‍ സ്ത്രീകളാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും പേരാവൂരിലും ആറ് കള്ളവോട്ട് ചെയ്തത് വനിതകളാണ്. തളിപ്പറമ്പില്‍ 17 സ്ത്രീകളും മന്ത്രി ഇ പി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 11 സ്ത്രീകള്‍ കള്ളവോട്ട് ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

കള്ളവോട്ട് ചെയ്തവരെ കൂടാതെ അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരാതിക്കൊപ്പം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

Latest